ദുബായ് : നടൻ മനോജ് കെ. ജയന് യു.എ.ഇ.യുടെ 10 വർഷത്തെ ഗോൾഡൻ വിസ. ദേശീയദിനത്തിൽ ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽനിന്ന് താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. മലയാളിക്ക് അന്നമൂട്ടുന്ന യു.എ.ഇ.യുടെ ആദരം ഏറെ സന്തോഷവും അഭിമാനവും പകരുന്നുവെന്ന് മനോജ് കെ. ജയൻ പറഞ്ഞു.