ഷാർജ : യു.എസ്.എ. ആസ്ഥാനമായ ടേക്ക് ആക്ഷൻ ഗ്ലോബൽ സംഘടനയുടെയും കാർട്ടൂൺ നെറ്റ്‌വർക്കിന്റെയും നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ഷാർജ ജെംസ് മില്ലേനിയം സ്കൂളിനും ആദരവ്. ക്ലൈമറ്റ് ആക്ഷൻ സ്കൂൾ ഓഫ് എക്സലൻസ് എന്ന ബഹുമതിക്കാണ് സ്കൂൾ അർഹമായത്.

പരിസ്ഥിതി പ്രശ്നങ്ങൾ മറികടക്കാൻ എന്ത് ചെയ്യാനാവും എന്ന ആറാഴ്ച നീണ്ടുനിന്ന പദ്ധതിയിലൂടെയാണ് സ്കൂൾ ആദരം ഏറ്റുവാങ്ങിയത്. 250 സ്കൂളുകളാണ് അന്താരാഷ്ട്രതലത്തിൽ ഈ ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കാർട്ടൂൺ നെറ്റ്‌വർക്കിലെ വോയ്‌സ് ആക്ടർ ഡാൻ റസ്സൽ ആണ് സ്കൂളുകൾ പ്രഖ്യാപിച്ചത്.