ദുബായ് : ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് സാംസ്കാരികോത്സവം വെള്ളിയാഴ്ച ദുബായ് അൽ നാസർ ലെഷർലാൻഡിൽ നടക്കും. രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസ് ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് അഞ്ച് മണി മുതലാണ് പരിപാടികൾ. പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പ്രൊജക്ട് മലബാറിക്കസ് ബാൻഡ് ഒരുക്കുന്ന സംഗീത സന്ധ്യ, മെഗാ ശിങ്കാരിമേളം, കോൽക്കളി, ഫ്യൂഷൻ ഡാൻസ്, തിരുവാതിര, സംഗീതശില്പം, അറബിക് ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് കെ.വി. സജീവൻ, ഒ.വി. മുസ്തഫ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സീഷെൽസ് ഇവന്റ്സ്, പ്രവാസ മലയാളി കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.