ഷാർജ : ഇന്ത്യൻ അസോസിയേഷന്റെ പുതിയഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇന്ത്യൻ സ്കൂൾ ഗുബൈബയിൽ നടന്ന ചടങ്ങിൽ വരണാധികാരി മുഹ്സിൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ഖജാൻജി ശ്രീനാഥൻ ടി.കെ., ഓഡിറ്റർ വി.കെ. മുരളീധരൻ, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയന്റ് സെക്രട്ടറി മനോജ് ടി. വർഗീസ്, സഹ ഖജാൻജി ബാബു വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജബ്ബാർ എ.കെ, ടി. കുഞ്ഞമ്പുനായർ, റോയ് മാത്യു, സാം വർഗീസ്, അബ്ദു മനാഫ്, എം. ഹരിലാൽ, പ്രദീഷ് ചിതറ എന്നിവരാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. 3000-ത്തിലേറെ ആളുകൾ പങ്കെടുത്തു.