അബുദാബി : സുവർണജൂബിലിയാഘോഷത്തിന്റെ ഭാഗമായി മാതൃകാപരമായ ഡ്രൈവിങ് കാഴ്ചവെച്ച 50 പേരെ അബുദാബി പോലീസ് ആദരിച്ചു.

പോലീസ് ഹാപ്പിനെസ് പട്രോളിങ് വിഭാഗവും അബുദാബി ഇസ്‌ലാമിക് ബാങ്കും സംയുക്തമായാണ് ‘50 വർഷത്തെ ക്ഷേമം, 50 വർഷത്തെ സുരക്ഷ, 50 വർഷത്തെ അഭിമാനം’ എന്ന ആശയത്തിൽ പദ്ധതി നടപ്പാക്കിയത്. സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വാർത്തെടുക്കാൻ സാമൂഹിക പങ്കാളിത്തത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് പോലീസ് അറിയിച്ചു.