ഷാർജ : യു.എ.ഇ.യുടെ 49-ാമത് ദേശീയദിനത്തിൽ ‘അന്നം തരുന്ന നാടിന്’ ആദരമർപ്പിച്ച് മലയാളിയുടെ നടത്തം. തൃശ്ശൂർ കുന്നംകുളം സ്വദേശി അബ്ദുൾറഷീദ് ആണ് അജ്മാൻ കോർണീഷിൽനിന്ന് ഷാർജ കോർണീഷിലേക്ക് നടന്നത്. ബുധനാഴ്ച വൈകീട്ട് യു.എ.ഇ.യുടെ ദേശീയപതാകയുമേന്തി ആറുകിലോമീറ്ററോളം നടന്നുതീർത്തു.
അജ്മാൻ റീയൽ എസ്റ്റേറ്റ് ജീവനക്കാരനായ അബ്ദുൾ റഷീദ് ആദ്യമായാണ് ദേശീയദിനത്തിന് വ്യത്യസ്തമായി ആദരമർപ്പിച്ചത്.
കുറേക്കാലത്തെ ആഗ്രഹമാണ് രണ്ട് എമിറേറ്റുകളിലൂടെയുള്ള കടൽത്തീരയാത്രയിലൂടെ സഫലമായതെന്ന് അബ്ദുൾറഷീദ് പറഞ്ഞു. 15 വർഷമായി പ്രവാസിയാണ് അബ്ദുൾറഷീദ്.