ഷാർജ : മാനസ് ഷാർജയുടെ രാമായണപാരായണം തുടങ്ങി. മനുഷ്യജീവിതത്തിൽ വിനാശത്തിന്റെ വിത്തുവിതയ്ക്കുന്നത് അനിയന്ത്രിത ക്രോധമാണെന്ന് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പറഞ്ഞു. പരിപാടിയിൽ വെർച്വൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രോധം നിയന്ത്രിക്കാനുള്ള ഉപാധിയാണ് രാമായണം പറഞ്ഞുതരുന്നത്. രാമായണം വെറുതെ വായിച്ചുപോകാനുള്ള ഇതിഹാസമല്ല, മനുഷ്യജീവിതം ഉത്തമവും സമ്പൂർണവുമാകാനുള്ള പാഠമാണ് രാമായണം പകർന്നുതരുന്നതെന്നും അദ്ദേഹം പറഞ്ഞു. രഘുകുമാർ മണ്ണൂരത്ത്, റെജി മോഹനൻ നായർ, രഘുവരൻ കോയിപ്രം, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.