ഷാർജ : ഗ്രാന്മ ഗുരുവായൂരും ജബൽസിന മെഡിക്കൽ സെന്റർ അജ്മാനും ചേർന്ന് ഒരുമാസമായി നടത്തിവരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.

സമാപനച്ചടങ്ങ് മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇംത്തിയാസ് അധ്യക്ഷത വഹിച്ചു. ഡോ. ഷിനു അസീസ്, ഡോ. അബ്ദുൾഗഫൂർ, ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ പ്രസിഡന്റ് ജാസിം മുഹമ്മദ്, ഷാജി അമ്മന്നൂർ, നാസർ എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഷാജി അമ്മന്നൂരിനെ ഗ്രാന്മ ആദരിച്ചു. സാർ ചുള്ളിയിൽ സ്വാഗതവും ജമാൽ നന്ദിയും പറഞ്ഞു.