ദുബായ് : കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈവശംവെച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് ഓർമിപ്പിച്ചു. നിയമവിരുദ്ധ പ്രവൃത്തികൾക്ക് 10 ലക്ഷം ദിർഹംവരെയാണ് പിഴയീടാക്കുക. കൂടാതെ ആറുമാസം ജയിൽശിക്ഷയും അനുഭവിക്കേണ്ടിവരും.

കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ, അവരെ മോശമായി കാണിക്കുന്ന കലാരൂപങ്ങൾ, ഏതെങ്കിലും തരത്തിൽ കുട്ടികളുടെ നഗ്നരൂപങ്ങൾ വരുന്നത് എന്നിവയെല്ലാം ക്രിമിനൽ കുറ്റമാണ്. അവ ഏത് സാങ്കേതിക വിദ്യയിലുള്ളതാണെങ്കിലും കടുത്ത നിയമലംഘനമാണെന്ന് യു.എ.ഇ. പബ്ലിക്‌ പ്രോസിക്യൂഷൻ വ്യക്തമാക്കി.