ദുബായ് : ലോക മേളയായ എക്സ്‌പോ 2020 ഭക്ഷണകാര്യത്തിലും ലോകമേളയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചിയുടെ കലവറയൊരുക്കി 200-ലേറെ ഭക്ഷണശാലകളാകും എക്സ്‌പോ വേദിയിൽ തുറക്കപ്പെടുകയെന്ന് സംഘാടകർ അറിയിച്ചു.

അന്തരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന 20 സെലിബ്രിറ്റി പാചക വിദഗ്ധർ ദുബായിലെത്തും.

അമേരിക്കൻ, ഫ്രഞ്ച്, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ, ജാപ്പനീസ് രുചി ഭേദങ്ങൾക്കൊപ്പം ഇന്ത്യയുടെ തനതു ഭക്ഷണവിഭവങ്ങളും എക്സ്‌പോയിൽ ലഭ്യമാകും. ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ് ലോക എക്സ്‌പോ 2020 ദുബായിൽ അരങ്ങേറുന്നത്.