അബുദാബി : കർശന കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട് അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ 54-മത് വാർഷികമാഘോഷിച്ചു. സെന്റർ പ്രധാന ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പിൽ നടന്ന ലളിതമായ ചടങ്ങുകൾക്ക് ആക്ടിങ് പ്രസിഡന്റ് ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. പേട്രന്മാരായ എഫ്.എഫ്.സി. ഗ്രൂപ്പ് എം.ഡി. കെ. മുരളീധരൻ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു. മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളും മുൻ ഭരണസമിതി നേതാക്കളും സംബന്ധിച്ചു. ഓൺലൈനായി കലാപരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ സ്വാഗതം പറഞ്ഞു.