അബുദാബി : കളഞ്ഞുകിട്ടിയ പണം സ്റ്റേഷനിലെത്തിച്ച മലയാളിയുടെ സത്യസന്ധതയ്ക്ക് അബുദാബി പോലീസിന്റെ ആദരവ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അബ്ദുൽ ഹക്കീമിനെയാണ് പോലീസ് ഉപഹാരംനൽകി ആദരിച്ചത്. അബുദാബിയിൽനിന്ന്‌ ലഭിച്ച പണം ഉടൻതന്നെ അദ്ദേഹം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഹക്കീമിന്റെ പ്രവൃത്തി ബഹുമാനമർഹിക്കുന്നതാണെന്ന് അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ബ്രിയേഡിയാർ ജനറൽ മുബാറഖ് സൈഫ് അൽ സബൗസി അറിയിച്ചു. സാമൂഹിക സുരക്ഷയുറപ്പാക്കുന്നതിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. യാസ് ഐലന്റിലെ അഡ്‌നോക് ജീവനക്കാരനാണ് ഹക്കിം.