അബുദാബി : വാഹനം ഓഫ് ചെയ്യാതെ സാധനങ്ങൾ വാങ്ങാനോ മറ്റ് ആവശ്യങ്ങൾക്കോ പുറത്തിറങ്ങുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്. പുതിയ മുന്നറിയിപ്പെന്ന കുറിപ്പോടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വീഡിയോസഹിതം പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. വാഹനം കടകളുടെ മുന്നിലിട്ട് ഓഫ് ചെയ്യാതെ സാധനങ്ങൾ വാങ്ങിവരുന്നത് യു.എ.ഇ.യിൽ പതിവുള്ള കാര്യമാണ്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ വാഹനങ്ങളിൽ മറ്റാരുമില്ലെങ്കിൽ ഇനിമുതൽ വലിയ പിഴ ലഭിക്കാൻ കാരണമാവും.