ജിദ്ദ : കോവിഡിനെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചിരുന്ന ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ (എച്ച്.എച്ച്.ആർ) പ്രവർത്തനം പുനരാരംഭിച്ചു. സൗദി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള സ്റ്റേഷനിൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.