ഷാർജ : ഇൻകാസ് ഷാർജയുടെ കീഴിലുള്ള തൃശ്ശൂർ ജില്ലാകമ്മിറ്റി കോവിഡ് - 19 അജ്മാൻ വാട്ട്‌സാപ്പ് ഗ്രൂപ്പുമായി ചേർന്ന് കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി.

തൊഴിലാളിദിനത്തിൽ വ്യവസായ മേഖലയായ സജയിൽ നടന്ന വാക്സിനേഷൻ ക്യാമ്പ് ഇൻകാസ് യു.എ.ഇ. പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെ.എം. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. പുന്നക്കൻ മുഹമ്മദാലി, എൻ.പി. രാമചന്ദ്രൻ, ഫൈസൽ തഹാനി, ഇ.വൈ. സുധീർ, പ്രദീപ് നെന്മാറ, മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. 1200 പേർക്ക് വാക്സിൻ നൽകി, മൊത്തം 5000 ആളുകൾക്ക് നൽകാനാണ് തീരുമാനം.

ഞായർ, തിങ്കൾ ദിവസങ്ങളിലും സജയിൽ വാക്സിനേഷൻ ക്യാമ്പ് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ആർ.ടി.പി.സി.ആർ. പരിശോധനയും അനുബന്ധമായി നടത്തുന്നു.