ദുബായ് : യു.എ.ഇ.യിൽ കോവിഡ് ചികിത്സയിലായിരുന്ന നാല് പേർകൂടി മരിച്ചതായി ശനിയാഴ്ച ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണം 1591 ആയി. പുതുതായി 1712 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ആകെ കേസുകൾ 521948 ലെത്തി. ഇവരിൽ 502460 പേരും രോഗമുക്തി നേടുകയും ചെയ്തു. പുതുതായി 1681 പേരാണ് രോഗമുക്തരായത്. നിലവിൽ 17897 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. സൗദിയിൽ 1048 പുതിയ കേസുകൾകൂടി സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 11 പേർ കൂടി മരിച്ചു. 24 മണിക്കൂറിനിടെ 964 പേർ സുഖംപ്രാപിക്കുകയും ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 418411 ആണ്. ഇവരിൽ ഇതുവരെ 401544 പേരും രോഗമുക്തി നേടി. ആകെ മരണസംഖ്യ 6968 ആണ്. നിലവിൽ 9899 പേർ ചികിത്സയിലുണ്ട്.