ദുബായ് : കഴിഞ്ഞദിവസം അന്തരിച്ച ദുബായ് സുന്നി സെന്റർ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾക്ക് വേണ്ടി ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രാർഥനാ സദസ്സും അനുശോചന സംഗമവും സംഘടിപ്പിച്ചു. പ്രാർഥനാ സദസ്സിന് ത്വയ്യിബ് ഫൈസി, സിംസാറുൽ ഹഖ് ഹുദവി എന്നിവർ നേതൃത്വം നൽകി. യു.എ.ഇ. കെ.എം.സി.സി. പ്രസിഡന്റ് ഡോ. പുത്തൂർ റഹ്‌മാൻ, ജന. സെക്രട്ടറി പി.കെ. അൻവർ നഹ, സംസ്ഥാന ജന. സെക്രട്ടറി മുസ്തഫ തിരൂർ, സെക്രട്ടറിമാരായ അഡ്വ. സാജിദ് അബൂബക്കർ, കെ.പി.എ. സലാം തുടങ്ങിയവർ സംസാരിച്ചു. പി.വി. നാസർ, സിദ്ദിഖ് കാലൊടി, ഹംസ ഹാജി മാട്ടുമ്മൽ, അബൂബക്കർ ബി.പി. അങ്ങാടി, ഷറഫുദ്ദീൻ ഹുദവി, അൻവറുള്ളാ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. കരീം കാലടി സ്വാഗതവും മുജീബ് കോട്ടക്കൽ നന്ദിയും പറഞ്ഞു.