ദുബായ് : കല്യാൺ സിൽക്സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂമിന് ഖിസൈസ് ദമാസ്കസ് സ്ട്രീറ്റിൽ തുടക്കമായി. അഹമ്മദ് മൂസ ഹസ്സൻ മുഹമ്മദ് അൽബ്ലൂഷി ഉദ്ഘാടനം ചെയ്തു. സാൽപ ആൻഡ് മേനോൻ മാനേജിങ്ങ് ഡയറക്ടർ ഉണ്ണി മേനോൻ ഭദ്രദീപം തെളിയിച്ചു. അരീക്ക ജനറൽ ട്രേഡിങ് എൽ.എൽ.സി ചെയർമാൻ വി.ഒ. സെബാസ്റ്റ്യൻ ആദ്യ വിൽപ്പന നടത്തി.

ജോയ് ആലുക്കാസ് എക്സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്റണി, ഫ്ളോറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഹസ്സൻ, കല്യാൺ സിൽക്‌സ് യു.എ.ഇ റീജണൽ മാനേജർ ധനിൽ കല്ലാട്ട് എന്നിവർ സന്നിഹിതരായി. ഗൾഫ് മേഖലയിലെ കല്യാൺ സിൽക്സിന്റെ ആറാമത്തേതും ഏറ്റവും വലിയ ഷോറൂമുമാണ് ഖിസൈസിൽ ഉദ്ഘടാനം ചെയ്യപ്പെട്ടത്. കരാമ, മീനാ ബസാർ, ഷാർജ, അബുദാബി, മസ്‌ക്കറ്റ് എന്നിവിടങ്ങളിലാണ് കല്യാൺ സിൽക്സിന്റെ മറ്റ് അന്താരാഷ്ട്ര ഷോറൂമുകൾ പ്രവർത്തിക്കുന്നത്. ഖിസൈസ് ഷോറൂമിന്റെ പ്രവർത്തനം ആരംഭിച്ചതോടുകൂടി പ്രവാസി മലയാളികൾക്ക് മികച്ച സേവനംനൽകാനും ഫാഷന്റെ ലോകത്തെ പുത്തൻ ആശയങ്ങൾ കൂടുതൽവേഗത്തിൽ ഗൾഫ് രാജ്യങ്ങളിൽ അവതരിപ്പിക്കാനും സാധിക്കുമെന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.