അബുദാബി : മുപ്പതാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം മേയ് 23 മുതൽ 29 വരെ നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. സംഘാടകർ, പ്രദർശകർ, സന്ദർശകർ എന്നിവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുൻകരുതൽ നടപടികളോടെയാണ് പുസ്തകോത്സവമൊരുക്കുകയെന്ന് സംഘാടകർ അറിയിച്ചു. സന്ദർശകർ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.