റാസൽഖൈമ : ചേതന റാസൽഖൈമ വനിതാവേദിയുടെ വുമൺ ഓഫ് ദി ഇയർ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹിക -സാംസ്കാരിക ആരോഗ്യമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യു.എ.ഇ. താമസവിസയുള്ള മലയാളി സ്ത്രീകൾക്കാണ് പുരസ്കാരം നൽകുന്നത്. 25000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. സംഘടനകൾക്കോ സ്ഥാപങ്ങൾക്കോ വ്യക്തികളെ നിർദേശിക്കാം.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വനിതകളടങ്ങുന്ന ജൂറിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുക. അവസാന തീയതി മാർച്ച് 20. അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ Chethanarasalkhaimah@gmail.com. വിവരങ്ങൾക്ക് 055 432 5003