ദുബായ് : മാറഞ്ചേരി പ്രവാസികൂട്ടായ്മയായ തണ്ണീർപ്പന്തൽ സംഘടിപ്പിക്കുന്ന ആഘോഷപ്പന്തൽ ആറാം പതിപ്പ് വ്യാഴാഴ്ച അരങ്ങേറും. ദുബായ് സ്കൗട്ട് മിഷൻ സ്കൂൾമൈതാനത്താണ് പരിപാടി.

കമ്പവലിയും വെറ്റ് ഫുട്ബോളും ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങളും ഡി.ജെ.യും വാട്ടർ ഡ്രംസും കോൽക്കളിയും ശിങ്കാരിമേളവുമടക്കം ഒട്ടേറെ നാടൻ കലാരൂപങ്ങളും ഉൾപ്പെടുത്തിയ ആഘോഷപ്പന്തൽ രാവിലെ ഒമ്പതിന് ഫ്ളാഗ് മാർച്ചോടെ ആരംഭിക്കും. ഒമ്പതുടീമുകൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. കോവിഡ് മാനദണ്ഡങ്ങളോടെയാണ് പരിപാടി.