ദുബായ് : കോവിഡ് കാലത്ത് പ്രവാസി ഇന്ത്യൻ സമൂഹത്തിന് നൽകിയ ജീവകാരുണ്യസേവനങ്ങളെ മുൻനിർത്തി യു.എ.ഇ.യിലെ കോളേജ് അലംനിയായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരിയെ ആദരിച്ചു. അക്കാഫ് ഭാരവാഹി പോൾ ടി. ജോസഫിന്റെ നേതൃത്വത്തിൽ റാഫി പട്ടേൽ, ജെ.ജെ. ജലീൽ എന്നിവർ ഫലകം നൽകിയാണ് കോൺസൽ ജനറലിനെ ആദരിച്ചത്. യാത്രാവിലക്ക് നേരിടുന്ന യു.എ.ഇ.യിലെ ഇന്ത്യക്കാരെ സഹായിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും അക്കാഫ് സംഘം കോൺസൽ ജനറലിനോട് ആവശ്യപ്പെട്ടു.