ദുബായ് : കടലിൽ അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പാഞ്ഞെത്തി ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാട്ടർ ജെറ്റിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് സ്കൈ ഡൈവറും സാഹസികനുമായ നാസർ അൽ നെയാദിയും അപകടത്തിൽപ്പെടുന്നത്. ഉടനെ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ശൈഖ് ഹംദാൻ ഒരു നിമിഷംപോലും ആലോചിക്കാതെ പാഞ്ഞെത്തുകയായിരുന്നു.

വാട്ടർ ജെറ്റ് പിടിച്ചുനിർത്തി ശൈഖ് ഹംദാൻ സുഹൃത്തിനെ ആശ്വസിപ്പിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒട്ടേറെ പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ശൈഖ് ഹംദാനെ അഭിനന്ദിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hamdan_mrm (@hamdan_mrm)