ഷാർജ : ലേബർ സ്പോർട്‌സ് ടൂർണമെന്റിന്റെ സമാപന ചടങ്ങുകൾ വെള്ളിയാഴ്ച ഷാർജ നാഷണൽപാർക്കിൽ നടക്കും. കഴിഞ്ഞ മൂന്ന് മാസമായി 1000-ത്തിലേറെ പേരുടെ പങ്കാളിത്തത്തോടെ ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

സമാപനദിവസം വിജയികളായ ടീമുകൾക്ക് കപ്പും മെഡലും സമ്മാനിക്കും.

ലേബർ സ്റ്റാൻഡേഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ചെയർമാൻ സേലം യൂസഫ് അൽ ഖസീർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്.