ദുബായ് : യു.എ.ഇ.യിൽ 2315 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം കോവിഡ് മരണനിരക്ക് കുറഞ്ഞു. രണ്ട് മരണംമാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2435 പേർ രോഗമുക്തി നേടുകയും ചെയ്തു.

പുതുതായി നടത്തിയ 2,37,240 പരിശോധനകളിൽനിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധ 4,63,759 ആയി. ഇവരിൽ 4,47,790 പേർ രോഗമുക്തരായി. 1499 പേർ മരിച്ചു. നിലവിൽ 14,470 പേർ ചികിത്സയിലുണ്ട്. രാജ്യത്ത് 3.78 കോടിയിലേറെ പരിശോധനകളാണ് ഇതുവരെ നടത്തിയത്.