ദുബായ് : ആകർഷകമായ ഡിസ്‌കൗണ്ടുകളിലൂടെയും പ്രൊമോഷണൽ കാമ്പയിനുകളിലൂടെയും സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള പ്രവൃത്തികളിലൂടെയും പുണ്യമാസമായ റംസാനെ വരവേൽക്കുന്ന പാരമ്പര്യം ഇത്തവണയും നിലനിർത്തിയിരിക്കുകയാണ് യു.എ.ഇ.യിലെ ഏറ്റവും വലിയ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്. 30,000-ലധികം ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെയാണ് വിലക്കുറവ് നൽകുന്നത്.

റംസാനിലെ നിരവധി ആനുകൂല്യങ്ങൾക്കായി 175 ദശലക്ഷം ദിർഹമാണ് യൂണിയൻകോപ് നീക്കിവെച്ചിട്ടുള്ളത്.

ബുധനാഴ്ച ദുബായ് അൽ വർഖ സിറ്റി മാളിൽ നടന്ന പത്രസമ്മേളനത്തിൽ യൂണിയൻകോപ് സി.ഇ.ഒ. ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി, മാർക്കറ്റിങ് ആൻഡ്‌ ഹാപ്പിനസ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.

ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കാനുള്ള യൂണിയൻ കോപിന്റെ നിരന്തരശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. ഭക്ഷ്യവസ്തുക്കൾ, അരി, മാംസം, പൗൾട്രി, കാൻഡ് ഫുഡ്, പഴങ്ങൾ, പച്ചക്കറികൾ, റംസാൻ പ്രത്യേക ഉത്പന്നങ്ങൾ എന്നിവയ്ക്കും മറ്റ് സാധനങ്ങൾക്കും ഓഫറുകൾ ലഭ്യമാവും