ജിദ്ദ : റംസാൻ മാസത്തിൽ ഉംറ ചെയ്യുവാൻ ആഗ്രഹിക്കുന്ന തീർഥാടകർ അനനുമതിക്കായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന നിർബന്ധമില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

എന്നാൽ ഹജ്ജ്, ഉംറ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻപേരും റംസാൻ ആരംഭിക്കുന്നതിന് മുൻപ് സ്വന്തം ചെലവിൽ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

സാമൂഹികാകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ റംസാൻ മാസത്തിൽ പരിശോധന ശക്തമാക്കുമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം ഓർമിപ്പിച്ചു.

വിശ്വാസികളിൽ 11 പേരിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള ആറ് പ്രദേശങ്ങളിലായി 11 പള്ളികൾ അധികൃതർ അടച്ചിട്ടിരുന്നു.