ദോഹ : കോവിഡ് കേസുകളിൽ പ്രതിദിന വർധന രേഖപ്പെടുത്തുന്നതിനാൽ ഖത്തർ വീണ്ടും ലോക്‌ഡൗണിലേക്ക് നീങ്ങാൻ സാധ്യത. ഖത്തർ ആരോഗ്യ ഉദ്യോഗസ്ഥരാണ് പൂർണ ലോക്‌ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വൈറസ് വ്യാപനം ചെറുക്കാനുള്ള ഏറ്റവുംനല്ല മാർഗം സമ്പൂർണ അടച്ചിടൽതന്നെയാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ തീവ്രപരിചരണവിഭാഗം ചെയർമാൻ അഹമദ് അൽ മൊഹമ്മദ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരിയിൽമാത്രം 53 ഗുരുതരകേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ 300-ലേറെ കേസുകളായി. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിലും രോഗം സ്ഥിരീകരിക്കുന്നു. രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകൾ വർധിക്കുകയാണെന്ന് പ്രാദേശികമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് തുടങ്ങിയതിനുശേഷം ഇതുവരെ 17 ലക്ഷം കേസുകളും 289 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ആളുകൾ സാമൂഹികാകലം പാലിക്കാതിരിക്കുന്നതും ഒത്തുചേരലുകളും വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.