ദുബായ് : മലയാളി പത്രപ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ.) മാധ്യമശ്രീ അവാർഡിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാമെന്ന് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം. മാധ്യമരംഗത്ത് ദീർഘകാലം പ്രവർത്തിച്ചവരെയും ഈ രംഗത്ത് തങ്ങളുടേതായ മികച്ച സംഭാവനകൾ നൽകിയവരെയുമാണ് പരിഗണിക്കുന്നത്. മറ്റുള്ളവർക്ക് പേര് നിർദേശിക്കുകയും ചെയ്യാം. ഇ-മെയിൽ indiapressclubofna@gmail.com. ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ്ബ് അന്താരാഷ്ട്ര കോൺഫറൻസിൽ വെച്ച് പുരസ്കാരം നൽകും. മാധ്യമരത്ന അവാർഡും സമ്മാനിക്കും