കൊച്ചി : കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ മേധാവിയായി എസ്. പ്രേംകുമാർ ചുമതലയേറ്റു. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയാണ് അദ്ദേഹം വഹിക്കുക. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി.), യൂണിയൻ ടെറിറ്ററി ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (ലക്ഷദ്വീപ്) കൺവീനറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.