മുംബൈ : കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളിലും ലോക്‌ഡൗൺ നിലനിൽക്കുന്നതിനാൽ ഏപ്രിലിലെ യാത്രാവാഹന വിൽപ്പനയിൽ മാർച്ചിനെ അപേക്ഷിച്ച് 11 ശതമാനം ഇടിവുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഏപ്രിലിൽ യാത്രാവാഹന റീട്ടെയ്‌ൽ വിൽപ്പന 1.5 മുതൽ 1.8 ലക്ഷം യൂണിറ്റുവരെയായിരിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു. 2021 മാർച്ചിലെ വിൽപ്പനയുടെ 55 ശതമാനത്തിലും താഴെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്പാദനം ഭാഗികമായി കുറയ്ക്കുന്നതിന് എം.ജി. മോട്ടോഴ്സ്, ഹോണ്ട. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ് എന്നിവ തീരുമാനിച്ചിട്ടുണ്ട്.