കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 400 രൂപ കുറഞ്ഞ് 35,040 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,380 രൂപയായി. വ്യാഴാഴ്ച പവന് 120 രൂപ കൂടി 35,440 രൂപയും ഗ്രാമിന് 15 രൂപ കൂടി 4,430 രൂപയുമായിരുന്നു വില. ഏപ്രിൽ മാസം തുടക്കം മുതൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഏപ്രിൽ ഒന്നിന് പവന് 33,320 രൂപയായിരുന്നു വില. ഏപ്രിൽ 22-ഓടെ വില 36,080 രൂപയിലെത്തി. കഴിഞ്ഞമാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.