ദുബായ് : ഇന്ത്യയിൽ കോവിഡ് രണ്ടാംതരംഗം ശക്തമായതിന്റെ പശ്ചാത്തലത്തിൽ യു. എ.ഇ പിന്തുണയുമായി എത്തിയിരുന്നു.

'സ്റ്റേ സ്ട്രോങ് ഇന്ത്യ' എന്ന ഹാഷ്ടാഗോടുകൂടിയ സന്ദേശവും യു.എ.ഇ പ്രധാനപ്പെട്ട കെട്ടിടങ്ങളിലെല്ലാം പ്രദർശിപ്പിച്ചിരുന്നു. ദുബായ് നിരത്തുകളിൽ ആർ.ടി.എ. ഗതാഗത സൈൻബോർഡുകളിലും ഇപ്പോൾ ആ സന്ദേശം കാണാനാവും. വാഹനവുമായി റോഡിലിറങ്ങുന്നവർക്കുമുമ്പിലും ഇന്ത്യയോടുള്ള യു.എ.ഇയുടെ കരുതൽ തെളിഞ്ഞുകാണുന്നു.

സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കിയിരുന്നു. ഇതിനകം 157 വെന്റിലേറ്റർ, 480 ബൈലെവൽ പോസിറ്റീവ് എയർവേ പ്രഷർ മെഷീൻ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റ് അവശ്യ മരുന്നുകളും ഉപകരണങ്ങളും യു.എ.ഇ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.