അബുദാബി : യു.എ.ഇ.യിൽ 1836 പേർ കോവിഡ് മുക്തരായതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. 1974 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നുപേർ മരിച്ചു. ആകെ മരണസംഖ്യ 1587 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ച 5,20,236 പേരിൽ 5,00,779 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,04,093 പരിശോധനകളും 81,323 ഡോസ് വാക്സിൻവിതരണവും നടന്നു.

സൗദി അറേബ്യയിൽ 1071 പേർ കോവിഡ് മുക്തരായി. 1056 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11 പേർ മരിച്ചു. ആകെ മരണം 6957 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ച 4,17,363 പേരിൽ 4,00,580 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ള 9826 പേരിൽ 1335 പേരുടെ നില ഗുരുതരമാണ്. റിയാദ് 446, മക്ക 253, കിഴക്കൻപ്രവിശ്യ 136, അസീർ 52, മദീന 33, ജിസാൻ 28, അൽഖസീം 27, ഹായിൽ 20, തബൂക്, നജ്‌റാൻ 15 വീതം, വടക്കൻ അതിർത്തി മേഖല 14, അൽബാഹ 11, അൽജൗഫ് 6 എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ കോവിഡ് ബാധിതരുടെ എണ്ണം.