അബുദാബി : പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ ലോകത്ത് വെളിച്ചം വീശുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘വേൾഡ് വിഷ് ഡേ’യിൽ നീലവെളിച്ചം തെളിച്ച് കെട്ടിടങ്ങൾ. വാർണർ ബ്രോസ്, ഫെറാരി വേൾഡ്, ക്ലൈമ്പ് അബുദാബി, അഡ്‌നോക് ഹെഡ്ക്വാർട്ടേഴ്‌സ് എന്നിവയെല്ലാം പ്രതീക്ഷയുടെ നീലവെളിച്ചത്തിൽ തിളങ്ങി. ‘മെയ്‌ക്‌ എ വിഷ്’ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. 1980-ൽ അരിസോണയിലെ ഫിനിക്സിലാണ് വേൾഡ് വിഷ് ഡേ ആചരണത്തിന് തുടക്കംകുറിച്ചത്. ലുക്കീമിയ ബാധിതനായ ഏഴുവയസ്സുകാരൻ ക്രിസ് ഗ്രേഷ്യസിന് പോലീസുകാരനാവാനുള്ള ആഗ്രഹം നിറവേറ്റിക്കൊടുത്താണ് തുടക്കം. ഗുരുതര രോഗം ബാധിച്ച കുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റുകയാണ്‌ ലോകമെമ്പാടും ഈ ദിനത്തിൽ.