ദുബായ് : ദുബായ് മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണ മലയാളി സാമൂഹികപ്രവർത്തകൻ അന്തരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി അക്തർ (64) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ദുബായ് മെട്രോ സ്റ്റേഷനിൽ അക്തർ കുഴഞ്ഞുവീണത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

12 വർഷമായി ഇദ്ദേഹം ദുബായിലുണ്ട്. എക്സിക്യുട്ടീവ് അംഗമായ അക്തറിന്റെ വിയോഗത്തിൽ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഭാര്യ: ഷഹീദാ അക്തർ. മക്കൾ: അനസ് അക്തർ, തസ്‌ലീമ അക്തർ. മരുമകൻ: നഹാസ്. സഹോദരങ്ങൾ: സജിദാ ബീവി, നസീമാ ബീവി.