ദുബായ് : ജനിതക മാറ്റംവന്ന കോവിഡ് വൈറസും പ്രതിരോധ കുത്തിവെപ്പും എന്ന വിഷയത്തിൽ വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിഡിൽഈസ്റ്റ് റീജൺ ശിൽപ്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ലണ്ടനിലെ ഡോക്ടർ ജോൺസ് കുര്യൻ, യു.എ.ഇ.യിലെ ഡോക്ടർ റെജി കെ. ജേക്കബ് എന്നിവർ ക്ലാസെടുത്തു.

ഡബ്ല്യു.എം.സി. ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, മിഡിൽ ഈസ്റ്റ് റീജൺ ചെയർമാൻ ടി.കെ. വിജയൻ എന്നിവർ ആശംസകൾ നേർന്നു. 400-ലേറെപ്പേർ പങ്കെടുത്തു. സന്തോഷ് കേട്ടേത്ത് സ്വാഗതവും രാജീവ് കുമാർ നന്ദിയും പറഞ്ഞു.