ദുബായ് : ആറ്റിങ്ങൽ കെയർ യു.എ.ഇ. ഘടകം ‘സസ്നേഹം ആറ്റിങ്ങൽ’ എന്നപേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു.

ദുബായ് അൽ നാസർ ലെഷർ ലാൻഡിൽ നടന്ന പരിപാടി അടൂർ പ്രകാശ് എം.പി. ഉദ്ഘാടനംചെയ്തു. ഷാജി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ദുബായ് പോലീസ് മേജർ ജനറൽ ഇബ്രാഹിം അൽ ബന്ന ദേശീയദിന സന്ദേശം നൽകി.

കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീർ മുഖ്യാതിഥിയായി. നവാസ് തേക്കട, പ്രദീപ് കോശി, ഷൈൻ ചന്ദ്രസേനൻ എന്നിവർ ആശംസ നേർന്നു.

ഇ.പി ജോൺസൺ, അഡ്വ. വൈ.എ. റഹീം, അഷ്‌റഫ് താമരശ്ശേരി, എൽവിസ് ചുമ്മാർ, ഐശ്വര്യാ നായർ, നദീർ കാപ്പാട് എന്നിവരെ അനുമോദിച്ചു. മഹാദേവൻ വാഴശ്ശേരിൽ, പുന്നക്കൻ മുഹമ്മദാലി, വഹാബുദീൻ, സഞ്ജുപിള്ള തുടങ്ങിയവരെ പൊന്നാട ചാർത്തി ആദരിച്ചു. യേശുശീലൻ സ്വാഗതവും ബാഫഖി ഹുസൈൻ നന്ദിയും പറഞ്ഞു.