ദുബായ് : അൽ ഇത്തിഹാദ് സ്പോർട്‌സ് അക്കാദമിയും ദുബായ് പ്രിയദർശിനി വൊളന്റ‌ിയർ ടീമും സംഘടിപ്പിക്കുന്ന 15-ാമത് വോളിബോൾ ടൂർണമെന്റ് വ്യാഴാഴ്ച നടക്കും. രാവിലെ 10 മണി മുതൽ രാത്രി 10 വരെ ദുബായ് മംസാറിലുള്ള അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി. ദേശീയ, അന്തർദേശീയ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.