ദുബായ് : യു.എ.ഇ. സ്മരണദിനാചരണത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ആസ്ഥാനത്ത് നടന്നു.

ചെയർമാനും എക്സിക്യുട്ടീവ് ഡയറക്ടറുമായ മത്താർ അൽ തായറിന്റെ നേതൃത്വത്തിൽ മുഴുവൻ ഉദ്യോഗസ്ഥരും ഒരുമിനിറ്റ് മൗനമാചരിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകിയവരുടെ ഓർമകൾ എന്നും അഭിമാനം പകരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നേതൃത്വത്തിൽ അറബ് മണ്ണിന്റെ സംരക്ഷണത്തിനായി എന്തെല്ലാംചെയ്യാനാകുമെന്നതിന്റെ പ്രതീകമായി യു.എ.ഇ. നിലകൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.