ഷാർജ : ഓവർസീസ് എൻ.സി.പി. നേതാക്കൾ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരിയുമായി കൂടിക്കാഴ്ച നടത്തി.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകളുടെ തടസ്സം നീക്കുക, ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്സിനുകൾക്ക് ഗൾഫിലും അംഗീകാരം, കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ കോൺസൽ ജനറൽ ഇടപെടണമെന്നാവശ്യപ്പെട്ടു. ഒ.എൻ.സി.പി. പ്രവാസി സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും കോൺസൽ ജനറൽ വിശദീകരിച്ചതായി ഒ.എൻ.സി.പി. നേതാക്കൾ പറഞ്ഞു. ഭാരവാഹികളായ രവി കൊമ്മേരി, സിദ്ധിഖ് ചെറുവീട്ടിൽ, ബാബു ലത്തീഫ്, ജിമ്മി കുര്യൻ എന്നിവരും പങ്കെടുത്തു. ഡോ.അമൻപുരിയെ ഫലകം നൽകി ആദരിച്ചു.