കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് റദ്ദാക്കിയ ഇന്ത്യ, ഈജിപ്ത് തുടങ്ങിയ അഞ്ചു രാജ്യങ്ങളുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും പ്രശ്നം മന്ത്രിസഭാ സുപ്രീംകോൺസിലിന്റെ പരിഗണയിലാണെന്നും ഡി.ജി.സി.എ.

ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിലേക്ക് വിദേശികൾക്കു പ്രവേശന അനുമതി നൽകിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം അയ്യായിരമായി വർധിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അന്തിമാനുമതിക്കായി കാത്തിരിക്കുന്നതായി ഡി.ജി.സി.എ. ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൗസാൻ അറിയിച്ചു.

കുവൈത്തിൽ കാലാവധിയുള്ള താമസരേഖ ഉള്ളവരും കുവൈത്ത് അംഗീകൃത കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കുമാണ് പ്രവേശനാനുമതി എന്നും അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം യാത്രക്കാർ വിമാനത്താവളത്തിൽ പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ പി.സി.ആർ. പരിശോധന വീണ്ടും വിമാനത്താവളത്തിൽ നടത്തുകയും വേണം.