ഷാർജ : ഷാർജ കെ.എം.എം.സി.സി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഷാർജയിൽ പെരുന്നാൾ ദിനത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു.

കെ.ടി.കെ. മൂസ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന കെ.എം.സി.സി. സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൾറഹ്‌മാൻ മാസ്റ്റർ, കോഴിക്കോട് ജില്ലാകമ്മിറ്റി ഉപാധ്യക്ഷൻ സി.കെ. കുഞ്ഞബ്ദുള്ള എന്നിവരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, സിദ്ദിഖ് എന്നിവർ ചേർന്ന് ആദരിച്ചു. സഹദ് പുറക്കാട് ആശംസയർപ്പിച്ചു.