ന്യൂഡൽഹി: പ്രവാസി ഭാരതീയ ദിവസമായ ഞായറാഴ്ച ഇന്ത്യൻ പ്രവാസികൾക്ക് ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ പ്രവാസിസമൂഹം ലോകമെമ്പാടും തിരിച്ചറിയപ്പെട്ടിട്ടുണ്ടെന്നും വിവിധ മേഖലകളിൽ മികവുകാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“അതേസമയം, അവരെല്ലാം അവരുടെ വേരുകളുമായി ബന്ധപ്പെട്ടുനിൽക്കുന്നു. അവരുടെ നേട്ടങ്ങളിൽ നാം അഭിമാനിക്കുന്നു” -അദ്ദേഹം ട്വീറ്റ് ചെയ്തു.