മഴയെന്നാല്‍ വയനാട്ടുകാര്‍ക്ക് ആഘോഷമാണ്. മഴ കൊള്ളാനും മഴയത്തിറങ്ങാനും താത്പര്യമുള്ളവര്‍ക്കെല്ലാം ഈ സമയത്ത് വയനാട്ടിലേക്കെത്താം. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ടി.ഒ.) സംഘടിപ്പിക്കുന്ന 'സ്പ്ലാഷ്' എന്ന പരിപാടികളാണ് ആയിരക്കണക്കിനാളുകളെ വയനാട്ടിലെ മഴ നനയാന്‍ കൊണ്ടുവരുന്നത്.

മണ്‍സൂണ്‍കാലം വയനാടിന്റെ കാര്‍ണിവലാക്കുകയെന്നതാണ് സ്പ്ലാഷിന്റെ ലക്ഷ്യം. ജൂലായ് ഒന്നാംവാരത്തില്‍ തുടങ്ങാനാണ് ആലോചന. മഴയുമായി ബന്ധപ്പെട്ട പരിപാടികളാണ് എല്ലാം. പ്രധാനം മഡ് ഫുട്‌ബോള്‍ തന്നെ. ചെളിയിലെ കളിക്ക് ഏഴുപേരുമായെത്തുന്നവര്‍ക്ക് പങ്കെടുക്കാം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഇത് നടത്തുന്നത്. മറ്റൊന്ന് ചെളിയിലെ സ്‌കില്‍ ഡ്രൈവിങ് മത്സരമാണ്. വയനാട് ജീപ്പ് ക്ലബ്ബാണ് ഇതിന് ചുക്കാന്‍പിടിക്കുന്നത്. വിവിധ സാംസ്‌കാരികപരിപാടികളും മറ്റ് മത്സരങ്ങളും ഒപ്പമുണ്ടാകും.

Rain
ഫോട്ടോ: റിഥിന്‍ ദാമു
yathra
യാത്ര ജൂണ്‍ ലക്കം വാങ്ങാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക

Get There 

By Road:The major towns in Wayanad are well connected by roads. Kozhikode - 75 km to Kalpetta, Kannur - 88 km to Mananthavady, Ooty - 93 km to Sulthan Bathery, Mysore - 140 km from Kalpetta, Mananthavady - 30 km to Kalpetta, Sulthan Bathery - 24 km to Kalpetta
By Rail: Kozhikode is the nearest railway station 
By Air:Kozhikode International Airport

Stay

Hotel Pepper Grove (KTDC), Sulthan Bathery 04936-221900 
The Woodlands Hotel, Kalpetta  04936-202547 
Vythiri Resort, Lakkidi 04936-256800, 04936-255366 
Best Home Stay, Kalpetta 04936-202124

Contact
Wayanad Tourism Organisation Head Quarters 04936 - 255308 
Wayanad DTPC 04936-202134

Sights Around
Distance from Kalpetta. Chembra Peak (17 km) Pakshipathalam (71 km) Banasura Sagar Dam (24 km) Muthanga Wildlife Sanctuary (42 km) Tholpetty Wildlife Sanctuary (59 km) Edakkal Caves (28 km) Thirunelli Temple (64 km) Pookode Lake (15 km) Kuruva Island (40 km) Karalad Lake (16 km)

യാത്രികരുടെ ശ്രദ്ധക്ക്

യാത്രക്ക് മുമ്പുതന്നെ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തണം. ബ്രേക്ക്, വൈപ്പര്‍, ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ് എന്നിവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പ്രത്യേകം ഉറപ്പുവ രുത്തുക.

ഗൈഡ്, സുരക്ഷാജീവനക്കാര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.

അട്ടകളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ഇതിനെ അകറ്റാന്‍ പുകയില മിശ്രിതം, ഉപ്പ്, ഡെറ്റോള്‍ എന്നിവയെന്തെങ്കിലും കൈയില്‍ കരുതുക.

(മഴക്കാല വിനോദസഞ്ചാരം: വിശദവിവരങ്ങളുമായി ജൂണ്‍ ലക്കം മാതൃഭൂമി യാത്ര മാസിക)