കുട്ടനാട് കാണാന്‍ ഏതുകാലത്തും രസമാണ്. മഴക്കാലത്താണെങ്കില്‍ കുട്ടനാടിന്റെ അഴകൊന്നുകൂടി കൂടും. മഴക്കാലത്ത് ഹൗസ് ബോട്ടില്‍ കായലിലൂടെ കറങ്ങിനടക്കുന്നത് സങ്കല്‍പിക്കുമ്പോള്‍ തന്നെ കുളിരുകോരും. പുറത്ത് മഴ അരങ്ങ് തകര്‍ക്കുമ്പോള്‍ കുടുംബത്തോടൊപ്പം ആടിയും പാടിയും കരിമീന്‍ കഴിച്ചുമൊക്കെയുള്ള ഹൗസ് ബോട്ടിലെ ആഘോഷമാകട്ടെ ഇത്തവണത്തെ മഴക്കാല ഓര്‍മച്ചിത്രം. 
ആയിരത്തിലേറെ ഹൗസ് ബോട്ടുകള്‍ കുട്ടനാട്ടിലും പരിസരത്തുമായിട്ടുണ്ട്. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറോളം ഹോംസ്റ്റേകളുമുണ്ട്. ഡി.ടി.പി.സി.യുടെ വിവിധ പാക്കേജുകളുടെയും ഹൗസ് ബോട്ടുകളുടെയും സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യാം.

കുട്ടനാടിന് സമീപം കാണാന്‍ ഒട്ടേറെ സ്ഥലങ്ങളും ആസ്വദിക്കാന്‍ ഒട്ടേറെ കാര്യങ്ങളുമുണ്ട്. ആര്‍ ബ്ലോക്ക്, വേമ്പനാട്ട്കായലിന് നടുക്കുള്ള പാതിരാമണല്‍ ദ്വീപ്, ബുദ്ധപ്രതിമ സ്ഥിതിചെയ്യുന്ന കരുമാടിക്കുട്ടന്‍, ഭൂതപാണ്ഡം കായല്‍, വിശുദ്ധ ചാവറയച്ചന്റെ ജന്‍മസ്ഥലമായ കൈനകരി എന്നിവ സമീപത്തുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. കരിമീന്‍, താറാവ് കറി, കൊഞ്ച് എന്നിവ രുചിക്കാന്‍ കുട്ടനാട്ടിലേക്കെത്തുന്നവരും ഏറെ.

Get There 

By Road: Kochi (75 km), Kottayam (46 km), Thrissur (152 km), Kozhikode (248 km) 
By Rail:Alappuzha (22 km) 
By Air:Cochin International Airport (104 km) 

House boat service
DTPC, Alappuzha & 0477 - 2251796, 2253308
Evergreen Tours & 0477-2763385, 9387892936œ Lake and Lagoons - 0477-2266842, 0477-2266843œ Alleppey Tour Company & 0477 - 2232040œ ATDC & 0477 - 2243462œ Adithya Resorts & 0477- 2244610
Bon Voyage & 0477- 2261079, 9847310105 œ Palace on Waves & 0477 -2261487, 9447044790œ Pearl of Malabar & 0471-2330964œ Water World &0477 - 2239701

Stay
KTDC Motel Araam, Kalappura, Alappuzha & 0477-2244460, 9400008692œ Triveny River Palace & 0477-2737118œ  Maria Heritage Home and Spa - 09495162708œ  Jeena Residency, Haripad &0479 - 2404394, 9447014194œ  Bhagavath Gardens  & 0479 2458394

മഴക്കാലത്ത് പോകാന്‍ 10 ഇടങ്ങള്‍ - ജൂണ്‍ ലക്കം യാത്ര വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക