അറുത്തുമാറ്റപ്പെട്ട മരങ്ങള്‍ക്കായി ഒരിറ്റു കണ്ണീര്‍ - കാട് കാണുന്നവര്‍

വനനശീകരണത്തിനെതിരെ വിരല്‍ ചൂണ്ടുന്ന 'കാട് കാണുന്നവര്‍' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും ചിത്രം പറയുന്നുണ്ട്. മലമ്പുഴ , മായന്നൂര്‍ നവോദയ വിദ്യാലയങ്ങളിലെ ഏതാനും പൂര്‍വ വിദ്യാര്‍ത്ഥികളാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. പൂര്‍ണമായും വനത്തില്‍ വച്ചെടുത്തിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, കവിത എന്നിവ അജിത് മോഹന്‍ കൈകാര്യം ചെയ്തിരിക്കുന്നു. രാഹുല്‍ അരവിന്ദാണ് സംവിധാനത്തിനൊപ്പം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. സുധീഷ് കുമാറും അജിത് മോഹനുമാണ് അഭിനേതാക്കള്‍. സംഗീതം റിജൊ ജോസഫ് വാഴപ്പിള്ളിയും വിവരണം ശബരിയുമാണ് ചെയ്തിരിക്കുന്നത്. നിര്‍മാണം അനില്‍ കാര്യാട്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.