വധിക്കാലത്ത് കേരളത്തിലെത്തുന്നവര്‍ക്ക് പ്രത്യേകിച്ച് മഴക്കാലത്ത് പോകാന്‍ ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നാണ് അതിരപ്പിള്ളി. ഒരു പക്ഷേ ഇവിടെ നിങ്ങള്‍ പലതവണ പോയിട്ടുണ്ടാകാം എന്നാല്‍ മഴക്കാലത്ത് നിങ്ങള്‍ ഇവിടെ പോയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇത്തവണ അവിടെയൊന്ന് പോയിനോക്കൂ. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിന്റെ വ്യത്യസ്തമായ സൗന്ദര്യം ആസ്വദിക്കാം.

ചാലക്കുടി പുഴയില്‍ തൃശ്ശൂര്‍ ജില്ലയിലാണ് അതിരപ്പിള്ളി. മുകളില്‍നിന്ന് മാത്രമല്ല, അതിരപ്പിള്ളി വെള്ളച്ചാട്ടം കാണേണ്ടത്. പതനസ്ഥാനത്തെത്തുമ്പോഴേ അതിന്റെ സൗന്ദര്യം മുഴുവന്‍ വെളിപ്പെടൂ. കുത്തനെയുള്ള ഇറക്കമാണ് പലയിടത്തും. മഴക്കാലത്താണെങ്കില്‍ കാല്‍ വഴുതിവീഴാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ താഴെ നിന്ന് വെള്ളച്ചാട്ടത്തെ നോക്കുമ്പോള്‍ നടന്നുവന്ന പ്രയാസങ്ങളെല്ലാം മാറും. വഴുക്കില്ലെങ്കില്‍ പാറക്കെട്ടുകളിലൂടെ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാനാകും. എന്നാല്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെ ഉപദേശം തെറ്റിക്കാന്‍ ശ്രമിക്കരുത്. അപകടസാധ്യതയുള്ള സ്ഥലമായതിനാല്‍ പലപ്പോഴും ചില ഭാഗങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കാനിടയുണ്ട്. ഇതുകൂടി മനസ്സിലാക്കിവേണം യാത്ര പുറപ്പെടാന്‍.

Get There 

By Road: Deviate from NH 47 on Chalakkudy to Chalakkudy - Annamalai road (State Highway 21). Distance: Chalakkudy (30 km) œ By Rail:  Chalakkudy (30 km), Aluva (64 km), Ernakulam (101 km) œ By Air: Cochin International Airport (48 km) 
Visiting Time
8 AM to 6 PM. Ticket time and rate: 8 AM to 5 PM. Etnrance fee: Adults - Rs. 15, Photography - Rs. 10. Parking fee -

Contact
DFO Chalakkudy & 0480 - 2701340

Stay
KTDC Motel Araam & 0480 2769338 
œ Riverok Villas & 0480 - 2769140 œ Pookodans Pleasant Residency & 0484 - 2724012œ Hill View Resort & 0480 - 2769192 

Sights Around
Dream World Water Theme Park & 0480 - 2746935œ Silver Storm Water Theme Park
& 0480 - 2769116  œCharpa waterfalls (3 km)œ Vazhachal waterfalls (5 km)œ Anakayam Ecotourist area (23 km)œSholayar dam 
(43 km)œ Poringalkuthu dam (12 km)