അവധിക്കാലം പ്രവാസികള്‍ക്ക് ആരോഗ്യ പരിപാലനത്തിന്റെയും നാളുകളാണ്. കല്യാണം, ബന്ധുമിത്രാദികളുടെ സ്വീകരണം, ആഘോഷങ്ങള്‍ എന്നിവയ്ക്കിടയില്‍ ചുരുങ്ങിയ സമയത്തിലും പരമാവധി രോഗപ്രതിരോധ ചികിത്സ തേടുവാന്‍ പ്രവാസി മലയാളീ സമൂഹം തിരഞ്ഞെടുക്കുന്നതിന് കാരണങ്ങള്‍ പലതാണ്.  വിദേശ രാജ്യങ്ങളിലെ ചികിത്സാ ചെലവിനേക്കാള്‍ ലഭിക്കുന്ന സേവനത്തിന്റെ പരിമിതികളും നീണ്ടു പോകുന്ന ചികിത്സാപ്രതിവിധികളുമാണ് വിദേശത്തെ അവഗണിക്കുവാനും, നാട്ടിലേക്കുള്ള വരവില്‍ ദന്ത ചികിത്സ മുഖ്യ പരിപാടികളില്‍ ഒന്നായി തീരുമാനിക്കുന്നത്. വിദേശരാജ്യങ്ങളുമായി കിടപിടിക്കുന്ന സാങ്കേതിക വിദ്യകള്‍മൂലം കേരളത്തിന്റെ  ദന്താരോഗ്യരംഗം പ്രവാസികള്‍ക്ക് മാത്രമല്ല വിദേശസഞ്ചാരികള്‍ക്കും ആശ്വാസമായി മാറിക്കഴിഞ്ഞു. 

തിരക്കുകള്‍ക്കിടയില്‍ ദന്തചികിത്സ നടത്തുവാന്‍ സമയമില്ലെന്ന പണ്ടത്തെ സ്ഥിതി നൂതന ദന്ത സാങ്കേതികവിദ്യകളുടെ കടന്നു വരവോടെ മാറിക്കഴിഞ്ഞു. പല്ലുകള്‍ നിരയൊത്തതാക്കുവാനുള്ള ഓര്‍ത്തോഡോണ്ടിക്‌സ് (പല്ലിനു കമ്പിയിടുന്നത്തിനുള്ള) ട്രീറ്റ് മെന്റുപോലും തുടങ്ങുവാന്‍ ഒരു ദിവസം മാത്രം മതിയെന്നതും പല്ലില്‍ ഉറപ്പിക്കുന്ന പഴയ രീതികള്‍ക്കു പകരം സുതാര്യമായ ശി്ശശെയഹല മഹശഴിലൃ  ലേരവിീഹീഴ്യ കേരള ത്തില്‍ ലഭ്യമായതും, കുറഞ്ഞ വരവുകളില്‍ വളരെ സൗകര്യപ്രദമായി ചെയ്യാവുന്നതും വര്‍ഷത്തിലൊരിക്കല്‍  മാത്രം ഓര്‍ത്തോഡെന്റിസ്റ്റിന്റെ സേവനം മതി എന്നതും മുറിവുകളോ അസ്വസ്ഥതകളോ  ഉളവാക്കത്തതിനാല്‍ പ്രവാസികള്‍ക്ക് പ്രിയങ്കരമായിക്കഴിഞ്ഞു.

 ആഘോഷങ്ങള്‍ക്കോ ഓഫീസിലോ പോകുമ്പോഴോ പല്ലില്‍ ചികിത്സ നടത്തുന്ന വിവരം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയില്ലാത്തതിനാല്‍ പ്രായമുള്ളവര്‍ക്കും ഈ ചികിത്സാവിധി വളരെ സഹായകരമാണ്.  3ഉ സ്‌കാനിംഗ്, രീാുൗലേൃശലെറ 3ഉ രൌഹുശേിഴ മിറ  ജൃശിശേിഴ , ജൃലറശരശേ്‌ല ്ശൗെമഹശമെശേീി & മഹശഴിശിഴ  എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകള്‍ ദന്ത ചികിത്സയില്‍ സമന്വയിപ്പിക്കുന്ന ഈ ചികിത്സാവിധിയില്‍ സമയലാഭത്തിനു പുറമേ പല്ലുകളുടെ ശുചിത്വ പരിപാലനത്തിനു വളരെ സഹായിക്കുന്നു.

റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ് പലപ്പോഴും വേദനയേറിയതും  സമയം കൊല്ലിയുമാണെന്നാണു കേള്‍ക്കാറുള്ളത്. എന്നാല്‍ ഞീമേൃ്യ ലിറീറീിശേര ശിെേൃൗാലിെേ , ഡിജിറ്റല്‍ റേഡിയോഗ്രഫി, ലേസര്‍ മുതലായവയുടെ സഹായത്താല്‍ മുപ്പതോ നാല്‍പതോ മിനിട്ടിനുള്ളില്‍ വേദനയില്ലാതെ കൃത്യതയോടെ റൂട്ട് കനാല്‍ വിജയകരമായി പൂര്‍ത്തിയാക്കാം.  പല്ലുകള്‍ തേഞ്ഞുപോവുകയോ പൊട്ടിപ്പോവുകയോ കേടുവരികയോ ചെയ്തിട്ടുണ്ടെങ്കില്‍ നാനോ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ നാനോ സെറാമിക്  ഫില്ലിംഗ് ചെയ്ത് പല്ലുകളെ ഒറ്റ ദിവസം കൊണ്ട്  ഭംഗി വീണ്ടെടുക്കുകയും  ഉപയോഗപ്രദമാക്കുവാനും സാധിക്കും.

കമ്പ്യൂട്ടര്‍ അസ്സിസ്റ്റഡ് ഡിസൈനിംഗ് ആന്‍ഡ് മില്ലിംഗ് എന്ന പ്രക്രിയ ഉപയോഗിച്ചു ലോഹത്തിന്റെ അംശം ഇല്ലാതെ നിര്‍മിക്കുന്ന ദകഞഇഛചകഅ ക്രൌണ്‍ ആന്‍ഡ് ബ്രിഡ്ജ് നഷ്ടപ്പെട്ട പല്ലിനെ തിരികെ ഉറപ്പിക്കുവാനും ഭക്ഷണം സ്വന്തം പല്ലുകൊണ്ടെന്ന പോലെ ചവയ്ക്കുവാന്‍ സഹായിക്കുന്നു. മറ്റു രീതികളേക്കാള്‍ പെട്ടെന്ന് പല്ല് ഉറപ്പായി പിടിപ്പിക്കാമെന്നതിനാല്‍ ചുരുങ്ങിയ അവധിക്കാലത്തെ രണ്ടു ദിവസം മാത്രം ദന്തിസ്റ്റിനെ കണ്ടാല്‍ മതിയാകും.     

ഇളകിത്തുടങ്ങിയ പല്ലുകളെപ്പോലും വീണ്ടും ഉറപ്പുള്ളതാക്കുവാന്‍ ബോണ്‍ ഗ്രാഫ്റ്റിംഗ് പ്രൊസീജിയര്‍ സഹായിക്കുന്നു. ദന്തചികിത്സാ രംഗം  അതിവേഗം പുരോഗമിക്കുന്നുവെങ്കിലും പുതിയ ഭക്ഷണരീതികളും പല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.കൃത്യമായതും ഗുണമേന്മയുള്ളതുമായ ചികിത്സാരീതികള്‍ തക്കസമയത്ത് ഉപയോഗിച്ചാല്‍ സുന്ദരവും സുദൃഢവുമായ ദന്തനിരകളും തന്മൂലമുള്ള ആത്മവിശ്വാസവും പുഞ്ചിരിയും എക്കാലവും പ്രസരിപ്പിക്കുവാന്‍ സാധിക്കും.