ര്‍ക്കടകം രാമായണത്തിന്റെ മാത്രമല്ല, ആയുര്‍വേദത്തിന്റെ മാസം കൂടിയാണ്. സുഖചികിത്സയുടെ കാലം.കര്‍ക്കിടകക്കാറ് മാനത്ത് കരിമ്പടമായി നിറയുമ്പോള്‍, കുളിച്ച് ഈറനുടുത്ത് നില്‍ക്കുന്ന പ്രകൃതി ചിരിക്കും... അവള്‍ക്കറിയാം പുനര്‍ജീവനത്തിന് കാലമായെന്ന്. പാരമ്പര്യഗ്രന്ഥങ്ങള്‍ പറയുന്നത് മണ്‍സൂണ്‍ കാലമാണ് പുനര്‍ജീവനചികിത്സക്ക് ഉചിതമെന്നാണ്. പൊടിപടലമില്ലാത്ത, തണുത്ത കാലാവസ്ഥ ശരീരരന്ധ്രങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നു.

ഔഷധി, തൈല ചികിത്സകള്‍ക്ക് അത് ശരീരത്തെ പ്രാപ്തമാക്കുന്നു. കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടകം. പൊന്നിന്‍ ചിങ്ങമാസത്തിനായുള്ള കാത്തിരിപ്പ്. ശരീരം ആരോഗ്യദൃഢമാക്കിവെക്കേണ്ട കാലമാണിത്. കര്‍ക്കിടകത്തില്‍ മരുന്ന് സേവിച്ചാല്‍ കല്‍പ്പാന്തകാലത്തോളം സസുഖം എന്നാണ് ആയുര്‍വേദം പറയുന്നത്.

ഈ നാളുകളില്‍ ആയുസ്സിന്റെ വേദത്തിനെ തേടിയാവാം യാത്ര. സുഖചികിത്സയുടെ കാലമാണിനി. വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് മണ്‍സൂണ്‍ കാലത്ത് ആയുര്‍വേദത്തിന്റെ തലോടലേല്‍ക്കാന്‍ കേരളത്തിലേക്ക് ഒഴുകുന്നത്. ആയുര്‍വേദ വിനോദസഞ്ചാരത്തിന്റെ സാധ്യതകളറിഞ്ഞ് വന്‍കിട ഹോട്ടല്‍ഗ്രൂപ്പുകള്‍ തന്നെ ആയുര്‍വേദ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുന്നുണ്ട്. 

കേരളാ ടൂറിസം ഗവേഷണവിഭാഗത്തിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വര്‍ഷം 5.98 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. ആഭ്യന്തര ടൂറിസ്റ്റുകളാകട്ടെ 75.91 ലക്ഷവും. ഇതില്‍ തന്നെ മണ്‍സൂണ്‍ സീസണില്‍ കേരളം സന്ദര്‍ശിച്ച വിദേശീയര്‍ 1,52 ലക്ഷംപേരാണ്. ആഭ്യന്തര ടൂറിസ്റ്റുകള്‍ 30.33ലക്ഷം പേരും. 2007 നെ അപേക്ഷിച്ച് 2008ല്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 16.11 ശതമാനത്തിന്റെ വര്‍ദ്ധനയും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 14.28 ശതമാനത്തിന്റെ വര്‍ദ്ധനയുമാണ് ഉണ്ടായത്.

ഇത്തവണത്തെ മണ്‍സൂണില്‍ ഇതിലധികംപേര്‍ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാണ് വര്‍ദ്ധന പ്രതീക്ഷിക്കുന്നത്. മഴയില്‍ കുതിര്‍ന്ന് ടൂറിസ്റ്റുകളെത്തുമ്പോള്‍ പുനര്‍ജീവനത്തിന്റെ ആതിഥേയത്വവുമായി ആയുര്‍വേദ കേന്ദ്രങ്ങള്‍ സജ്ജമായികഴിഞ്ഞു. 

മണ്‍സൂണ്‍ പൊതുവില്‍ ഓഫ്‌സീസണായാണ് കരുതപ്പെടുന്നെങ്കിലും സോമതീരം ആയുര്‍വേദിക് റിസോര്‍ട്ടില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10 ശതമാനം അധികം ബുക്കിങുകളാണ് വന്നിരിക്കുന്നത്.  ഇത്തവണ രണ്ട് സ്‌പെഷ്യല്‍ പാക്കേജുകള്‍ കൂടി അവതരിപ്പിക്കുന്നുണ്ടെന്നും സോമതീരം ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) സുഭാഷ്. സി. ബോസ് പറഞ്ഞു. സി.വി.എന്‍ കളരിയില്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം അധികം ബുക്കിങ് ഉണ്ടെന്ന് ടി.സുധാകരന്‍ഗുരുക്കള്‍ പറഞ്ഞു.

 പൂര്‍ണമായും കളരിചികിത്സയാണ് സി.വി.എന്‍ കളരി നല്‍കുന്നത്. ഏറ്റവും അധികംപേര്‍ വരുന്നത് യൂറോപ്പില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടൂറിസ്റ്റുകള്‍ എന്ന നിലയ്ക്കല്ല, രോഗികള്‍ എന്ന നിലയ്ക്കാണ് കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തുന്നവരെ പരിഗണിക്കുന്നതെന്ന് ആര്യവൈദ്യശാലാ മാര്‍ക്കറ്റിങ് മാനേജര്‍ രാമചന്ദ്രവാര്യര്‍ പറഞ്ഞു.

കായല്‍യാത്രയാണ് കേരളത്തിലെത്തുന്ന വിദേശികളെ ഏറ്റവും അധികം ആകര്‍ഷിക്കുന്നത്. അതു കൊണ്ട് തന്നെ ഹൗസ്‌ബോട്ട് ഓപ്പറേറ്റര്‍മാര്‍ ആയുര്‍വേദ സുഖചികിത്സയ്ക്കായി ആയുര്‍വേദിക്ക് ഹൗസ്‌ബോട്ട് അവതരിപ്പിച്ചിട്ടുണ്ട്. ചികിത്സാ സംവിധാനങ്ങള്‍ എല്ലാം തന്നെ ഇതില്‍ തയ്യാറാക്കിയിട്ടുണ്ട്. മണ്‍സൂണ്‍ കാലത്ത് കായല്‍യാത്രയ്ക്കിടയിലോ കായല്‍കരയിലെ താമസത്തിനിടയിലോ ആയുര്‍വേദത്തിന്റെ ഗുണം അനുഭവിച്ചറിയാം എന്നതാണ് ഇത്തരം ഹൗസ്‌ബോട്ടുകളുടെ പ്രത്യേകത. 
ആയുര്‍വേദം

നാട്ടുവൈദ്യന്‍മാരും പരമ്പരാഗത വൈദ്യന്‍മാരും മുതല്‍ ആയുര്‍വേദ കോളേജുകളില്‍ ഉന്നതവിദ്യാഭ്യാസം നേടിയ ഡോക്ടര്‍മാരും അടങ്ങിയതാണ് കേരളത്തിലെ ആയുര്‍വേദ സമൂഹം. ആയുര്‍വേദത്തെ ആധാരമാക്കിയുളള ഹെല്‍ത്ത് ടൂറിസം കേരളത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്. പഞ്ചകര്‍മ്മം പോലുളള പുനര്‍യൗവ്വനപ്രാപ്തി ചികിത്സകള്‍ക്കായി നൂറ്കണക്കിന് വിദേശീയരാണ് ഇപ്പോള്‍ കേരളത്തില്‍ എത്തുന്നത്.

എട്ട് ചികിത്സാശാഖകള്‍ ഉള്‍പ്പെട്ടതാണ് ആയുര്‍വേദം.
1.    കായചികിത്സ-ശരീരത്തെ ബാധിക്കുന്ന ജ്വരം പോലുളള രോഗങ്ങള്‍ക്കുളള ചികിത്സ.
2.    ബാലചികിത്സ-കുട്ടികള്‍ക്ക്
3.    ഗ്രഹചികിത്സ-മനോരോഗങ്ങള്‍ക്ക്
4.    ഊര്‍ധ്വാംഗ ചികിത്സ-കഴുത്തിന് മീതെയുളള അവയവങ്ങള്‍ക്ക്.
5.    ശല്യചികിത്സ - ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗങ്ങള്‍ക്ക്.
6.    വിഷ ചികിത്സ- വിഷബാധയ്ക്ക്.
7.    രസായന ചികിത്സ- യൗവ്വനം നിലനിര്‍ത്തി വാര്‍ധക്യം നീട്ടിക്കൊണ്ട് പോകുന്നതിന്. ശരീരത്തിലെ സപ്തധാതുക്കളായ രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയുടെ ഓജസ്സ് നിലനിര്‍ത്താന്‍.
8.    വാജീകരണ ചികിത്സ- ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍. വാജി എന്നാല്‍ കുതിര. വാജം എന്നാല്‍ വേഗം ഉളളതെന്നാണ് അര്‍ത്ഥം. കുതിര (വാജി) യെപ്പോലെ ലൈംഗിക സാമര്‍ത്ഥ്യം പ്രകടിപ്പിക്കാന്‍ പ്രാപ്തമാക്കുന്നതാണ് വാജീകരണം. 

പഞ്ചകര്‍മ ചികിത്സ
ശരീരത്തിന് സമഗ്രമായ ചൈതന്യം നല്‍കുന്ന പഞ്ചകര്‍മ്മം മനസ്സിന് പ്രശാന്തിയും ഊര്‍ജ്ജസ്വലതയും നല്‍കുന്നു.

വമനം - പഞ്ചകര്‍മത്തിലെ ആദ്യത്തേത്. കഫപ്രധാനമായ ദോഷത്തെ ഛര്‍ദ്ദിയുണ്ടാക്കുന്ന ഔഷധങ്ങള്‍ കഴിപ്പിച്ച് ഛര്‍ദ്ദിപ്പിച്ചു കളയുന്ന രീതി.

വിരേചനം- പിത്തദോഷത്തെ വയറിളക്കുന്ന ഔഷധങ്ങള്‍ കഴിപ്പിച്ച് വിസര്‍ജ്ജിപ്പിക്കുന്ന സമ്പ്രദായം.

വസ്തി- വാതദോഷത്തെ പുറത്തുകളയാന്‍ ഗുദദ്വാരത്തിലൂടെ വസ്തിയന്ത്രം വഴി ഔഷധം കടത്തിവിട്ട് പുറത്തുകളയുന്ന രീതി.

രക്തമോക്ഷം- രക്തദൂഷ്യം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കാന്‍ രക്തം പുറത്തുകളയല്‍. സിരകള്‍ മുറിച്ചും അട്ടയെ കൊണ്ട് കടിപ്പിച്ചും രക്തം പുറത്തുകളയുന്നു.

നസ്യം- മൂക്കിലൂടെ ഔഷധം അകത്തേക്കൊഴിച്ച് തൊണ്ടയിലും തലയിലുമുള്ള ദോഷങ്ങള്‍ ഇളക്കികളയുന്ന രീതി.

ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ പഞ്ചകര്‍മ്മ ചികിത്സ ഏതു കാലത്തുമാകാമെങ്കിലും ഋതുസന്ധികാലമാണ് അനുയോജ്യം. ഒരു ഋതുവിന്റെ ഒടുവിലത്തെ ഏഴു ദിവസവും അടുത്ത ഋതുവിന്റെ തുടക്കത്തിലെ ഏഴു ദിവസവും ചേര്‍ന്ന കാലമാണ് ഋതുസന്ധി. കേരളത്തിലെ കാലാവസ്ഥയനുസരിച്ച്, സപ്തംബര്‍-ഒക്ടോബര്‍ (തുലാം), മാര്‍ച്ച്- ഏപ്രില്‍ (കുംഭം), ജൂലായ്- ആഗസ്ത് (കര്‍ക്കടകം) മാസങ്ങളാണ് പഞ്ചകര്‍മ്മത്തിന് ഉചിതം.

ധാര, പിഴിച്ചില്‍, കിഴി കേരളീയ ചികിത്സകള്‍

കേരളീയ ചികിത്സകള്‍ എന്നറിയപ്പെടുന്ന ചികിത്സാവിധികളാണ് ധാര, പിഴിച്ചില്‍, ഞവരക്കിഴി, അന്നലേപം, തളം, തലപൊതിച്ചില്‍ തുടങ്ങിയവ. പഞ്ചകര്‍മ ചികിത്സ ചെയ്യുന്നതിന് കേരളീയ വൈദ്യന്മാര്‍ ആവിഷ്‌കരിച്ച മാര്‍ഗങ്ങളാണിവ. ഉടലിന്റെ ഊര്‍ജ്ജസ്വലതക്കും പുനര്‍ യൗവന പ്രാപ്തിക്കും സഹായിക്കുന്നു.

ധാര- രോഗിയുടെ ശരീരത്തില്‍ ഏതു ദോഷമാണ് അധികം എന്നു കണ്ടെത്തി അതിനു പരിഹാരമായി ആവശ്യമായ ദ്രവ്യങ്ങള്‍ അവയവങ്ങളില്‍ ധാരയായി ഒഴിക്കുന്ന രീതി. എണ്ണത്തോണിയില്‍ രോഗിയെ കിടത്തിയാണ് ധാര ചെയ്യുന്നത്.

പിഴിച്ചില്‍- യുക്തമായ തൈലം ശരീരത്തില്‍ ധാരയായി ഒഴിക്കുന്നതാണ് പിഴിച്ചില്‍. തുണി, തൈലത്തില്‍ മുക്കി പിഴിഞ്ഞൊഴിക്കുകയാണ് രീതി. 

കിഴി- ഔഷധസസ്യങ്ങള്‍ അരിഞ്ഞു നുറുക്കി തുണിക്കിഴിയില്‍ കെട്ടി ചൂടാക്കിയ തൈലത്തില്‍ മുക്കി അവയവങ്ങള്‍ ചൂടുപ്പിടിപ്പിക്കുന്ന ചികിത്സാരീതി. ശരീരം മുഴുവന്‍ തൈലം തേച്ചു കിടക്കുന്ന രോഗിയിലാണ് കിഴി വെയ്ക്കുന്നത്. 

തലപൊതിച്ചില്‍ - ധാരയുടെ ഫലം ചെയ്യും എന്നു പറയപ്പെടുന്ന ചികിത്സാരീതിയാണ് തലപൊതിച്ചില്‍. തലേദിവസം മോരില്‍ ഇട്ടുവെച്ച നെല്ലിക്ക പിറ്റേന്ന് എടുത്ത് അരച്ച് തലയില്‍ പൊതിഞ്ഞു കെട്ടുന്നു. 

തളം - പലതരം മരുന്നുകള്‍ അരച്ച് നെറുകയില്‍ വെയ്ക്കുന്ന ചികിത്സാരീതിയാണ് തളം. നെല്ലിക്ക, ചന്ദനപ്പൊടി, മുത്തങ്ങ, കൊട്ടം, കരിഞ്ചീരകം, ഇരട്ടിമധുരം, കടുക്ക തുടങ്ങിയ മരുന്നുകള്‍ തളത്തിന് ഉപയോഗിക്കുന്നു.

സ്വേദകര്‍മ്മം 

ഔഷധങ്ങളിട്ട വെള്ളത്തിലെ ആവിക്കുളിയാണ് സ്വേദകര്‍മ്മം അഥവാ വിയര്‍പ്പിക്കല്‍. ശരീരത്തിലെ ദോഷങ്ങള്‍ കളഞ്ഞ്  തൊലി ഊര്‍ജ്ജസ്വലമാക്കുകയാണ് ചെയ്യുന്നത്. കൊഴുപ്പിന്റെ അംശം കുറയ്ക്കുന്ന സ്വേദകര്‍മ്മം ചില വാതരോഗങ്ങളുടെ ചികിത്സക്കായി നിര്‍ദ്ദേശിക്കാറുണ്ട്. 
 <<ഇ21645ബ692933.ഷുഴ>> 
ആയൂര്‍വേദ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍
ചികിത്സയ്ക്കായി ആയുര്‍വേദ കേന്ദ്രങ്ങള്‍ തിരിഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-

*അംഗീകൃത കേന്ദ്രമാണെന്ന് ഉറപ്പ് വരുത്തുക.
*കേന്ദ്രത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക.
*ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് ഉറപ്പ് വരുത്തുക.
*സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷനില്‍പ്പെടുന്ന കേന്ദ്രമാണെങ്കില്‍, ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം
*ചികിത്സ, ഇനം, സമയം എന്നിവ പ്രദര്‍ശിപ്പിച്ചുണ്ടോ എന്ന് നോക്കുക.
*അംഗീകൃത സ്ഥാപനങ്ങളുടെ മരുന്നുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നും ഉറപ്പ് വരുത്തുക.

ചികിത്സാസൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയുര്‍വേദ റിസോര്‍ട്ടുകളെ ഒലീവ്, ഗ്രീന്‍ എന്നു തരംതിരിച്ചിരിക്കുന്നു. 

ഒലീവ്- നിബന്ധനകള്‍
ആയുര്‍വേദത്തില്‍ അംഗീകൃത ബിരുദമുളള ഫിസിഷ്യന്റെ മേല്‍നോട്ടത്തിലെ ചികിത്സ നടത്താവുമ തിരുമ്മല്‍ നടത്താന്‍ കുറഞ്ഞത് ഒരു പുരുഷനും ഒരു വനിതയും ഉണ്ടായിരിക്കണം മസര്‍ക്കാര്‍ അംഗീകാരമുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് പരിശീലനം നേടിയവരായിരിക്കണം ഇവര്‍ മപുരുഷനെ പുരുഷനും സ്ത്രീയെ സ്ത്രീയും മാത്രമേ തിരുമ്മാന്‍ പാടുള്ളു മചികിത്സ ഇനം, സമയം എന്നീ വിശദവിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കണം മഅംഗീകൃത സ്ഥാപനങ്ങളുടെ മരുന്നുകള്‍ മാത്രമേ ഉപയോഗിക്കാവു മമരുന്നുകള്‍ ലേബല്‍ ചെയ്ത് പ്രദര്‍ശിപ്പിക്കണംമചികിത്സാ കേന്ദ്രത്തില്‍ 7 ന്ദ 3 അടി വലിപ്പമുള്ള ഒരു മസാജ് ടേബിളെങ്കിലും എല്ലാ ചികിത്സാ മുറികളിലും ഉണ്ടാവണം  മേല്‍ത്തരം തടിയിലോ ഫൈബര്‍ഗ്ലാസ്സിലോ നിര്‍മ്മിച്ചതാവണം ഇവ മഗ്യാസ് സ്റ്റൗ/ ഇലക്ട്രിക്കല്‍ സ്റ്റൗ മ മരുന്നിട്ട വെളളത്തല്‍ കുളിക്കാനുള്ള സൗകര്യം മഅണുവിമുക്തമാക്കാനുളള സംവിധാനം മ നൂറ് ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് മുറികളെങ്കിലും വേണം. ഒന്ന് സ്ത്രീക്കും മറ്റേത് പുരുഷനുംമ നൂറ് ചതുരശ്ര അടിനീളവും എട്ട് അടിയില്‍ കുറയാത്ത വീതിയുമുളള കണ്‍സള്‍ട്ടേഷന്‍ മുറി മചികിത്സാ കേന്ദ്രം ഹോട്ടല്‍, റിസോര്‍ട്ട്, ആസ്പത്രി എന്നിവയോട് അനുബന്ധിച്ചല്ലെങ്കില്‍, നൂറ് ചതുരശ്ര അടിനീളവും എട്ട് അടിയില്‍ കുറയാത്ത വീതിയുമുളള പ്രത്യേക വിശ്രമ മുറി.

ഗ്രീന്‍ - നിബന്ധനകള്‍
ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒലീവിനുളള നിബന്ധനകള്‍ക്കു പുറമേ നിശ്ചിത വിസ്തീര്‍ണമുള്ള പാര്‍ക്കിങ് എരിയ, സ്റ്റീം ബാത്ത് സംവിധാനം, ധ്യാനത്തിനും യോഗയ്ക്കുമുളള സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം മ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഡയറക്ട്രേറ്റ് ഓഫ് ടൂറിസത്തില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത അപേക്ഷാഫോറം പൂരിപ്പിച്ച് ഡയറക്ടര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍  സമര്‍പ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം ഫീസായ 2,500 രൂപ ഡയറക്ടര്‍, ഡിപ്പാര്‍ട്ടമെന്റ് ഓഫ് ടൂറിസം, പാര്‍ക്ക് വ്യൂ എന്ന വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്ടായി നല്‍കണം മ ടൂറിസം ഡയറക്ടര്‍ കണ്‍വീനറായിട്ടുള്ള പ്രത്യേക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഗ്രീന്‍ അല്ലെങ്കില്‍ ഒലീവ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഒരിക്കല്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. അതിന് ശേഷം ക്ലാസ്സിഫിക്കേഷനുളള അപേക്ഷ വീണ്ടും നല്‍കണം. ഒലീവ്, ഗ്രീന്‍ ക്ലാസ്സിഫിക്കേഷന്‍ ഉള്ള ആയുര്‍വേദ കേന്ദ്രങ്ങള്‍ക്ക് 10%  സബ്‌സിഡിക്കോ 
വൈദ്യുതി താരിഫ് കിഴിവിനോ അര്‍ഹതയുണ്ടായിരിക്കും.
 
Ayurvedic Cetnres in Kerala

THIRUVANANTHAPURAM
Somatheeram Ayurvedic Resort    Chowara
0471  2268101. Fax: 2267600.
Charaka Thiruvampadi Beach, Varkala ,04702601305
Anandam The Travancore Heritage Chowara, 04712267828
Coconut Bay Beach Ayurve
dic Cetnre Mulloor, Vizhinjam, 0471 2480566
Bela Ayurvedic Health Cetnre  Poovar , 04712210008
Prakrithi Ayurveda Cetnre   Samudra Beach, Kovalam
 Manaltheeram Ayurveda Beach Village  Chowara, Balaramapuram
Taj Varkala Ayurveda Cetnre Janardhanapuram, Varkala
Thapovan Ayurveda Cetnre Vizhinjam, Chowara, 04712480453
Ideal Ayurvedic Resort   Vizhinjam, Chowara, 0471  2268632
Aswasam Ayurveda Hospital   Vallithopu,04712507834 
Niramaya Ayurvedic Spa 
  Pulinkudi, Mulloor
Kerala Bamboo House Ayurveda Resort  Papanasam, Varkala, 9895270993 
Ayur Ashram  G.V. Raja Road, Samudra Beach,Kovalam 04712481654 
J. V. Ayurveda Bhavan   Chettikulangara, 04712478517 
Guruprakash Ayurveda Cetnre   Vellar, Kovalam, 04712480352 
Sanjeevani Ayurveda & Yoga Cetnre  Varkala 9846010812 
Arsha Ayurveda Hospital
 Poomkulam West, Vellayani 04712483351
Travancore Heritage Ayurvedic Cetnre Chowara, Balaramapuram 
Medicus Ayurvedic Cetnre Nellimukku Beach, Mullor
 Vijay Ayfoot Theraphy Cetnre  Choozhattukotta
Ayusha Ayurvedic Cetnre   Beach Road
Udaya Samudra Leisure Beach Hotel Kovalam, G.V.Raja Road,04712485766
Vaidyashala Ayurvedic Cetnre Esturay Island, Poovar, 04712214355
RIBIS Health Care Chowara, Balaramapuram 04712267974
Devaki Ayurvedic Foundations   Edapazhinji 04712326022
Dr.Chandrans Ayurvedic Hospital  Kallattumukku, Kovalam road,04713222544
KOLLAM
Ashtamudi Resorts  Malibhagom, Chavara South 04762882310
Sree Shanmukha Vilasam Hospital  Post Office Jn, Punalur, 04752222225 
Amrutha Ayurveda Hospital   T.B. Junction, Kottarakara
Ayurgramam Panchakarma Kendram   Koivila, Kollam
Ayurarogya Specialtiy Cetnre   Thevally
Sarovaram Ashtamudi, Kollam 
Sree Narayana Institute of Ayurvedic Studies & Research  Karimpinpuzha, Pangode
Ojas Ayurvedic Cetnre  South Paravoor, 04742512410
PATHANAMTHITTA
Ayurvedic Specialtiy Hospital   Kannamcode, Adoor
Anima Ayurvedic Medical Cetnre   Mallappally,
04692682325
ALAPPUZHA
The Marari Beach Ayurvedic cetnre Mararikulam North, Marari beach, 04782863801 
Krishnendu Ayurveda Hospital Chingoli
04792486337
Peace Cottage Muhama Junction, 0478 2863495
Jeevanam Ayurveda Hospital  Town Hall Jn., Haripad
Pambatheeram Ayurvedic River Side Village Chengannur, Puthencavu 98460 57018
Sanjeevani Ayurvedic Cetnre  Punnamada 
Lake Palace  Thirumala Ward, Chungam, 04772239701
KOTTAYAM
Ayurmana Kumarakom North, 04812524900
Athreya Ayurvedic Cetnre Pallom
Chamundi Hill Palace Ayurvedic Resort Edakunnam, Kanjirappilly 04828 251739
Amba Ayurveda Hospital Perunna 04812420354
Sukhodaya Resorts & Ayurvedic Park Kanjirappally, 9847422211 
Vedasparsh, Back Water Ripples  Kumarakom
04812523600 
Coconut Lagoon Kumarakom, 04812524491
Dhanwanthari Ayurvedic Cetnre   Kodimatha,
04812363637
Ayurtheeram Ayurveda Resort  
Kumarakom Tourist Complex
Ayurmana Kumarakom Lake Resort  
Kumarakom North
Madukkakuzhyal Vaidyashala Parathodu, Kanjirappally
K.P. Pathros Vaidyans  Kumarakom, Kochumada, 04812523820
Ayur Lakshmi Kumarakom North, 04812523313
IDUKKI
Ayura Ayurvedic CetnreThekkady Road, Kumily, 
04869224501
Spice Village Ayurvedic CetnreThekkady, Kumily Road
Club Mahindra Lake View Chinnakanal, 04868249290
Sahyadri Ayurvedic   Peermedu, 048692332157
Taj Garden Rtereat  Thekkady 
ERNAKULAM
KAPL Hospital  Aluva 04842626119
Nagarjuna Ayurvedic Cetnre  Kalady, 04842463350
Tamara Spa Ayurveda Taj Malabar
 Willington Island, Kochi,  
04842666811 
Punarnava Ayurveda Hospital  Edappally North 04842801415
Soft Touch Ayurvedic Cetnre   Kundanoor Junction, Maradu, 04842705777
Merry Land Panchakarma Institute   Akaparambu, Nedumbassery, 04842611273
The Kerala Ayurvedic Health Spa   Thottakkattukara, Aluva 
Sreedhareeyam Eye Hospital & Research Cetnre  Koothattukulam,
04852253007
Karma Ayurveda Cetnre Pvt. Ltd   Ernakulam North 
Ayurkendram, Herbs andHealth foundation and World of Yoga   Ravipuram 
Health Shore  Palarivattom
Amrutham Ayurveda Hospital   Aluva ,
0484 2476301 
Trident Hilton Ayurveda Cetnre   Willingdon Island 04842669595
Ayurvaid Hospital  Girinagar, Kochi
Naivedya Ayurveda Hospital & Research cetnre  Ponnurunni, Vyttila, 04846573926
Chandra Ayurveda Hospital   Mattanchery, 04842210160
Sarathy Ayurvedic Hospital   Muppathadam, Aluva 04842605309
Anvin Ayurveda Hospital    Thripunithura, 
04842781754
Nagarjuna Ayurvedic Rtereat  Malayattoor
Purnagram Mulamkuzhy, Malayattoor, 04842469012
THRISSUR
Rajah Island  Chettuva 04872531496
Majlis Health Park   Peramangalam, Peringannur 0487 2212845
Chikilsalayam Kadappuram Resorts and Hotels   Nattika Beach, 04872394988
Sitaram Ayurveda Specialtiy Hospital    Veliyannoor 04872443895
P.N. Ayurvedsaramam Sree Narayana Dharma Sabha   Kodungallur, 04802813145
Holy Basil   Cheruthuruthy  
 Vinayaka Ayurvedic Nursing Home    Palakkal,
04872346789
S.N.A Ayurveda Nursing Home    Moospet Road 
Oushadhi Panchakarma   Shornur road, 04872334396
Ashtavaidyan Thaikkattu Moss Vaidyaratnam Nursing Home    Thaikkattussery, Ollur, 04872352338
Ayuryogashram Ayurvedic Cetnre  Vadakkanchery, Parlikkad, 04884237976
Sree Chtira Ayur Home  Chavakkad, Manathala
04873267423
Nilayoram Resorts & Ayurvedic Cetnre  Panikulam, Cheruthuruthy 04872384788
Athreya Ayurvedic Cetnre  Peringannur, Pallom
04872212845
PALAKKAD
Rajah Healthy Acres Pvt. Ltd.  Chalissery 
Poomully Aramthampuran   Smaraka Trust ,Peringode 04662370660
Dharmagiri St. Joseph's Holistic Healing Cetnre   Vadakkencherry,04922256032
KOZHIKODE
Kadavu Ayurvedic Health Cetnre Azhinjilam, 
04832830023
Taj Ayurveda cetnre  P.T.Usha Road
Sree Subrahmania Ayurvedic Nursing Home   Karaparamba, 04952371452
Harivihar Ayurvedic Heritage Home  Bilathikulam
04952765865
High Life Ayurvedic Hospital  Mukkom, Karassery Jn. 9447338173
Greens Ayur Hospital  Azhiyur, 04962504452
WAYANAD
Ayurkendra Ayurveda
Hospital   Kalpetta, 
04936203953
Kannur Ayurvedic Multispecialtiy Hospital & Yoga Research CetnreEmily, Kalpetta, 04936203001
KANNUR
Asoka Panchakarma and Orhopaedic Clinic   Thalikkavu Road,04972712696 
Amrutham Arya Vaidya Pharmacy   Gokhale Road 04972763888